കൊച്ചി: പ്രശസ്ത യോഗാചാര്യൻ ടി.ജി. ചിദംബരൻ (80) നിര്യാതനായി. സംസ്കാരം രണ്ടുമണിക്ക് ചങ്ങമ്പുഴ ശ്മശാനത്തിൽ.
എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ ജനിച്ച ടി.ജി.ചിദംബരൻ കേരളത്തിൽ യോഗ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
`യോഗാസനങ്ങൾ', `യോഗാഭ്യാസവും യോഗചികിത്സയും', `യോഗ ഒരു ജീവിതരീതി', `യോഗയിലൂടെ നിത്യയൗവനം' തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങൾ.
1994ൽ `യോഗദീപ്ത' എന്ന പേരിൽ യോഗ ഇൻസ്റ്റിറ്റിയൂട്ട് ആരംഭിച്ചു.
ഭാര്യ: `പ്രസന്ന. മക്കൾ: ദീപ, മഞ്ചു. മരുമക്കൾ: ടി.പി.നന്ദകുമാ൪ (ചീഫ് എഡിറ്റ൪, ക്രൈം'), ബോബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.