കൊൽക്കത്ത : കൊൽക്കത്തയിലെ സൂര്യസെൻ മാ൪ക്കറ്റിൽ വൻ അഗ്നിബാധ. മാ൪ക്കറ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 18 പേ൪ മരിച്ചു. നിരവധി പേ൪ക്കു പൊള്ളലേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇന്നു പുല൪ച്ചെ 3.50ഓടെയാണു തീപിടിത്തമുണ്ടായത്.
കൊൽക്കത്ത സെൽദ മേഖലയിലെ മാ൪ക്കറ്റിലെ ആറു നില കെട്ടിടത്തിനു ബുധനാഴ്ച പുല൪ച്ചയോടെ തീപിടിക്കുകയായിരുന്നു. 25 ഓളം ഫയ൪ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാ പ്രവ൪ത്തനം ആരംഭിച്ചു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ഇടുങ്ങിയ റോഡുകളും രൂക്ഷമായ പുകയും രക്ഷാ പ്രവ൪ത്തനത്തെ തടസപ്പെടുത്തിയിരുന്നു. കെട്ടിടത്തിൽനിന്നു പുറത്തേക്കുള്ള ഏക കവാടത്തിൽ തീപിടിച്ചതാണു മരണ സംഖ്യ ഉയരാൻ കാരണമെന്നാണ് സൂചന. കെട്ടിടത്തിൽ കൂടുതൽ ആളുകൾ കുടങ്ങിയിട്ടുണ്ടോ എന്നു തെരച്ചിൽ തുടരുകയാണ്.
നിരവധി കടകളും പ്ളാാസ്റ്റിക്, പേപ്പ൪ ഗോഡൗണുകളും തീപിടിച്ച കെട്ടിടത്തിലുണ്ട്. ഇവിടുത്തെ ജോലിക്കാരാണ് മരിച്ചത്. പലരും ഉറങ്ങിക്കിടക്കുകയായിരുന്നു. പരുക്കേറ്റവരെ എൻആ൪എസ്, മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷോ൪ട്ട് സ൪ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുഖ്യമന്ത്രി മമത ബാന൪ജി സംഭവസ്ഥലം സന്ദ൪ശിച്ചു. മൂന്നു ദിവസത്തിനുള്ള അന്വേഷണം പൂ൪ത്തിതയാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെയും മാ൪ക്കറ്റുകളുടെ സുരക്ഷക്കായുള്ള നടപടികൾ സ൪ക്കാ൪ സ്വീകരിക്കുമെന്ന് മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.