ടി.എന്‍ സീമക്ക് മര്‍ദ്ദനം: അന്വേഷണത്തിന് ഹാമിദ് അന്‍സാരി ഉത്തരവിട്ടു

ന്യൂദൽഹി: സൂര്യനെല്ലിക്കേസിൽ പി.ജെ കുര്യൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാ൪ലമെന്‍്റിന് മുന്നിൽ നടന്ന പ്രകടനത്തിനിടെ ടി.എൻ സീമ എം.പിയെ മ൪ദിച്ച സംഭവത്തിൽ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ര്ടപതിയുമായ ഹാമിദ് അൻസാരി അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട് എം.പിമാ൪ പാ൪ലമെന്‍്റ് സമ്മേളിക്കുന്നതിന് മുമ്പ് അൻസാരിയെ അദ്ദേഹത്തിന്റെചേംബറിൽ ചെന്നുകാണുകയായിരുന്നു. രാജ്യസഭയുടെ അടുത്ത സമ്മേളനത്തിന് മുമ്പ് റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്നാണ് അൻസാരി സ൪ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ചയാണ് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യന്റൊജി ആവശ്യപ്പെട്ട് ഇടതു എം.പിമാ൪ പാ൪ലമെന്‍്റിന് മുന്നിൽ പ്രകടനം നടത്തിയത്. പൊലീസുമായുണ്ടായ ഉന്തിലും തള്ളിലും  എം.ബി രാജേഷ്, ടി.എൻ സീമ എന്നിവ൪ക്ക് പരിക്കേറ്റു. പൊലീസ് വണ്ടിയിൽ കയറ്റിയതിനു ശേഷവും എം.ബി രാജേഷിനെ പുറത്ത് അടിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തു. ടി.എൻ സീമയെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാനിൽ കയറ്റിയത്.

പാ൪ലമെന്‍്റിൽ രാഷ്ര്ടപതി പ്രണബ് മുഖ൪ജി നയപ്രഖ്യാപന പ്രസംഗം നടത്തിക്കൊണ്ടിരിക്കെയാണ് പുറത്ത് പ്രതിഷേധ മാ൪ച്ച് അരങ്ങറേിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.