പി.കെ പാറക്കടവിന് എസ്.ബി.ടി കഥാപുരസ്‌കാരം

തിരുവനന്തപുരം: 2013ലെ എസ്.ബി.ടി സാഹിത്യ-മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചെറുകഥാസമാഹാരത്തിനുള്ള അവാ൪ഡ് പ്രശസ്ത സാഹിത്യകാരനും മാധ്യമം പീരിയോഡിക്കൽസ് എഡിറ്ററുമായ പി.കെ പാറക്കടവ് നേടി. 'ഹിറ്റ്‌ല൪ സസ്യഭുക്കാണ്' എന്ന കഥാസമാഹാരത്തിനാണ് അവാ൪ഡ്.

എസ്.ബി.ടി മാധ്യമപുരസ്‌കാരം മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റ൪ ടി.സോമനാണ്. 'പ്രവാസികളുടെ നാട്ടിൽ ഇവ൪ക്ക് നരകജീവിതം' എന്ന വാ൪ത്താപരമ്പരക്കാണ് അവാ൪ഡ്. മലയാളഭാഷക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നൽകിയ സമഗ്രസംഭാവനക്ക് ഡോ.ജോ൪ജ് ഓണക്കൂറിന് എസ്.ബി.ടി സുവ൪ണമുദ്ര സമ്മാനിക്കും.

മറ്റ് അവാ൪ഡുകൾ: കവിതാസമാഹാരം -ഇ.കെ നാരായണൻ (ആത്മായനം), ബാലസാഹിത്യം -ഡോ.പി.കെ ഭാഗ്യലക്ഷ്മി (ടിക്കുറോ), സാഹിത്യവിമ൪ശം -ഡോ.ടി.കെ സന്തോഷ് കുമാ൪ (തരിശുനിലത്തിലെ കാവ്യസഞ്ചാരി). എസ്.ബി.ടി മാനേജിങ് ഡയറക്ട൪ പി.നന്ദകുമാറാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ അവാ൪ഡുകൾ പ്രഖ്യാപിച്ചത്.

25,000 രൂപയും ഫലകവും ആണ് സമ്മാനം. മാ൪ച്ച് ആദ്യം തിരുവനന്തപുരത്ത് നടക്കുന്ന എസ്.ബി.ടി മലയാള സമ്മേളനത്തിൽ അവാ൪ഡുകൾ വിതരണം ചെയ്യും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.