പി.ജെ കുര്യന്‍ സോണിയാഗാന്ധിയെ കണ്ടു: രാജിക്ക് സാധ്യത

ന്യൂദൽഹി: രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ കുര്യൻ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ 10  ജൻപഥ് നഗറിലുള്ള വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സൂര്യനെല്ലികേസിൽ ആരോപണവിധേയനായ കുര്യൻ തന്റെനിലപാട് വ്യക്തമാക്കാനായി കഴിഞ്ഞ ഒരാഴ്ചയായി സോണിയയെ കാണാൻ ശ്രമിക്കുന്നു.

സൂര്യനെല്ലിക്കേസിൽ തന്റെനിരപരാധിത്വം ബോധിപ്പിച്ചുകൊണ്ട്  നേരത്തെ സോണിയക്കും ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കും കുര്യൻ കത്തയച്ചിരുന്നു. കുടിക്കാഴ്ചയുടെ വിശദാംശങ്ങൾ കുര്യൻ വെളിപ്പെടുത്തിയില്ല.

ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാ൪ട്ടികൾ കുര്യന്റെരാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേരളത്തിലും കുര്യന്റെരാജി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.