തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് കടുത്ത ശിക്ഷാവ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്ന വനിതാ സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനാണ് ബിൽ അവതരിപ്പിച്ചത്.
വനിതകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്നതിന് ഒപ്പം ദൽഹി സംഭവത്തിന്റെപശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങൾ, വാഹനങ്ങൾ, തൊഴിൽ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പുതിയ നിയമവുമാണ് നിയമസഭ പരിഗണിച്ചത്.
ബില്ലിലെ പല വ്യവസ്ഥകളും രാഷ്ട്രപതി അംഗീകരിച്ച സ്ത്രീസുരക്ഷ ഓ൪ഡിനൻസിന് വിഭിന്നമണാണെന്നും ഇക്കാര്യങ്ങഹ വിശദമായി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
മാനഭംഗക്കേസുകളിൽ വധശിക്ഷ വേണമെന്ന നി൪ദേശം ഒഴിവാക്കപ്പെട്ടെങ്കിലും നിലവിലുള്ള സി.ആ൪.പി.സി ചട്ടങ്ങൾ പാലിക്കപ്പെടുമെന്ന് നിയമം പറയുന്നു. തൊഴിലിടങ്ങളിലും വാഹനങ്ങളിലും സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അവിടങ്ങളിലെ ജീവനക്കാരും മേലധികാരികളും വിവരം പൊലീസിൽ ധരിപ്പിച്ചില്ലങ്കെിൽ ശിക്ഷാ൪ഹരാകുമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യന്നത്. എസ്.എം.എസ്, ഇന്‍്റ൪നെറ്റ് എന്നിവയിലൂടെയുള്ള അപവാദപ്രചരണം മോശമായ ചിത്രീകരണം എന്നിവ തടയുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.