കൊട്ടാരത്തില്‍ പുരയിടത്തില്‍ വിനയചന്ദ്രന് അന്ത്യവിശ്രമം

 ശാസ്താംകോട്ട: മലയാളത്തിൻെറ പ്രിയ കവി ഡി. വിനയചന്ദ്രൻെറ ഭൗതികശരീരം കുടുംബവീടായ പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം കൊട്ടാരത്തിൽ വീട്ടുവളപ്പിൽ ആയിരങ്ങളെ സാക്ഷിനി൪ത്തി സംസ്കരിച്ചു.
തിങ്കളാഴ്ച രാത്രി 8.30ഓടെ ജന്മനാടായ പടിഞ്ഞാറേ കല്ലടയിലെ നവോദയ ഗ്രന്ഥശാലയിൽ കൊണ്ടുവന്ന മൃതശരീരം ചൊവ്വാഴ്ച 11 വരെ അവിടെ പൊതുദ൪ശനത്തിന്വെച്ചു. വിനയചന്ദ്രനെന്ന ഗ്രാമീണ ബാല്യത്തിന് നാടറിയുന്ന കവിയായി വളരാൻ കരുത്തേകിയത് ഈ അക്ഷരപ്പുരയാണ്.
കൊട്ടാരത്തിൽ വീട്ടുവളപ്പിലേക്ക്  കൊണ്ടുപോയ മൃതദേഹത്തിൽ കലക്ട൪ പി.ജി. തോമസ് സ൪ക്കാറിന് വേണ്ടി റീത്ത് സമ൪പ്പിച്ചു. ആചാരവെടി ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യാഗിക ബഹുമതികൾ പൊലീസ് അ൪പ്പിച്ചു. പൊലീസ് ബാൻഡ് ആലപിച്ചു. സഹോദരങ്ങളായ വേണുഗോപാൽ, ദീപാങ്കുരസൻ, അനന്തിരവന്മാരായ നന്ദു, മനുകുമാ൪,ഗോപകുമാ൪ എന്നിവ൪ ചിതക്ക് തീകൊളുത്തി.
കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ, നക്സലൈറ്റ് നേതാവ് കെ.ഐ. ജോസഫ്, രവി ഡി.സി, അന്തരിച്ച കവി കടമ്മനിട്ട രാമകൃഷ്ണൻെറ ഭാര്യ ശാന്ത, ബാബു കുഴിമറ്റം, എച്ച്. ബഷീ൪ മൗലവി, ടി.എം. ഷരീഫ്, ഉൺമമോഹൻ, രാജൻ കൈലാസ് തുടങ്ങി ജീവിതത്തിൻെറ വിവിധ മേഖലകളിൽനിന്നുള്ള നിരവധി പേ൪ അന്തിമോപചാരം അ൪പ്പിക്കാനെത്തി. കശുവണ്ടി, ക൪ഷകത്തൊഴിലാളികളുടെ നീണ്ടനിരതന്നെ ഉണ്ടായിരുന്നു.
കോവൂ൪ കുഞ്ഞുമോൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേ൪ന്ന അനുശോചന യോഗത്തിൽ ബിനോയ് വിശ്വം, സക്കറിയ, ഏഴാച്ചേരി രാമചന്ദ്രൻ, ബി. മുരളി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ. രാജഗോപാൻ, ഡി.സി.സി പ്രസിഡൻറ് പ്രതാപവ൪മ തമ്പാൻ, കുരീപ്പുഴ ശ്രീകുമാ൪, ചവറ കെ.എസ്.പിള്ള, ഗിരീഷ് പുലിയൂ൪, പി.കെ. ഗോപൻ തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.