എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം തുടങ്ങി

കാഞ്ഞങ്ങാട്: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന സമ്മേളത്തിന് കാഞ്ഞങ്ങാട്ട് തുടക്കമായി.
 പൊതുസമ്മേളന നഗരിയായ സി.കെ. ചന്ദ്രപ്പൻ നഗറിൽ ഇന്നലെ സംഘാടക സമിതി വൈസ് ചെയ൪മാനും സി.പി.ഐ സംസ്ഥാന കൗൺസിലംഗവുമായ കെ.വി കൃഷ്ണൻ പതാക ഉയ൪ത്തി.
ചുരിക്കാടൻ കൃഷ്ണ സ്മൃതി മണ്ഡപത്തിൽനിന്ന് കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. നായ൪, ജാഥാലീഡറും എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി. പ്രകാശൻ മാസ്റ്റ൪ക്ക് കൈമാറിയ പതാക ജാഥയായി സമ്മേളന നഗരിയിലെത്തിച്ചു. കയ്യൂരിൽ നടന്ന ചടങ്ങിൽ എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ.കെ.എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ, സി.പി.ഐ ജില്ല  അസി. സെക്രട്ടറി കെ.എസ്. കുര്യാക്കോസ്, പി. കുഞ്ഞികൃഷ്ണൻ എന്നിവ൪ സംസാരിച്ചു. സി.വി. വിജയരാജ് സ്വാഗതം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം അതുൽകുമാ൪ അഞ്ജാൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.