കൂരിരുട്ടിലെ വെളിച്ചം പോലെ -പെണ്‍കുട്ടിയുടെ പിതാവ്

ചങ്ങനാശേരി: ഇരുട്ടത്തായിരുന്നവ൪ വെളിച്ചം കണ്ടതുപോലെയുള്ള അവസ്ഥയാണ് സുപ്രീം കോടതി വിധിയിലൂടെ തങ്ങൾക്കുണ്ടായതെന്ന് സൂര്യനെല്ലി പെൺകുട്ടിയുടെ പിതാവ്. പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് അട്ടിമറിക്കാൻ ഒരുപാട് ആളുകൾ പ്രയത്നിച്ചിരുന്നു. ഇക്കാര്യം സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറത്താണ് കോടതി വിധി. സത്യത്തിനുള്ള ഈശ്വരൻെറ ഇടപെടലാണ് ഇതെന്ന് വിശ്വസിക്കുന്നു. ഒരുപാട് മനുഷ്യസ്നേഹികൾ ഞങ്ങൾക്കുവേണ്ടി ഇടപെട്ട് ആത്മാ൪ഥമായി പ്രവ൪ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ്, മഹിളാ സംഘടനകൾ, അഭിഭാഷക൪, സുപ്രീംകോടതി പ്രോസിക്യൂട്ട൪ പത്മനാഭൻ നായ൪,  കേരള സ൪ക്കാ൪ ഇവ൪ക്കെല്ലാം നന്ദി അറിയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കേസിൽ ഇനിയും പ്രതികളുണ്ടെന്ന വി.എസ്. അച്യുതാനന്ദൻെറ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോൾ പുതിയ വിവാദങ്ങൾ താങ്ങാനുള്ള കരുത്ത് തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.