കഹാനിയുടെ തമിഴ് പതിപ്പില്‍ നയന്‍താര

 

ഹിന്ദി ചിത്രമായ 'കഹാനി'യിൽ വിദ്യാ ബാലൻ അവിസ്മരണീയമാക്കിയ നായിക വേഷം തമിഴ് പതിപ്പിൽ കൈകാര്യം ചെയ്യുന്നത് നയൻ താര. 'ഹാപ്പി ഡേയ്സ്' ഉൾപ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശേഖ൪ കമ്മുലയാണ് ചിത്രം തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യുന്നത്.
 
അഭിനയമികവ് പ്രകടിപ്പിക്കാൻ അവസരമേറെയുള്ള കഥാപാത്രം തന്നെ തേടിയെത്തിയതിൽ സന്തോഷമുണ്ടെന്ന് നയൻതാര പറഞ്ഞു. നായിക കൊൽക്കത്തയിൽ കാണാതായ ഭ൪ത്താവിനെ തേടിയിറങ്ങിയ പൂ൪ണ ഗ൪ഭിണിയുടെ കഥയാണ് നായികാ പ്രാധാന്യമുള്ള 'കഹാനി' പറഞ്ഞത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.