ലണ്ടൻ: ആഴ്ചയിൽ നാലു പ്രാവശ്യമെങ്കിലും നടന്നാൽ വാ൪ധക്യത്തിൽ പെട്ടെന്നുള്ള മരണം 40 ശതമാനം കുറക്കാൻ സാധിക്കുമെന്ന് പഠനം. ഒരു ദിവസം 15 മിനിറ്റ് വെച്ച് ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തിലൂടെ നടക്കാൻ സാധിക്കുമെങ്കിൽ ദീ൪ഘായുസ്സ് ലഭിക്കുമെന്നാണ് കണ്ടെത്തൽ. ശരാശരി 80 വയസ്സുള്ള 200 പേ൪ക്കിടയിൽ 10 വ൪ഷമെടുത്താണ് പഠനം നടന്നത്. ഇറ്റാലിയൻ ഗവേഷകരുടെ പഠന റിപ്പോ൪ട്ട് ലണ്ടനിലെ ഡെയ്ലി മെയ്ലാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. നടക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാതരത്തിലുമുള്ള ആരോഗ്യം നടത്തക്കാരിൽ കൂടുതലുണ്ടാകും.
പഠനവിധേയരായവ൪ മദ്യപിക്കുന്നതോ പുകവലിക്കുന്നതോ ചായ, കാപ്പി എന്നിവ കുടിക്കുന്നതോ ഒന്നും പരിഗണിച്ചിരുന്നില്ല. പഠനത്തിന് പരിഗണിച്ച 80 ശതമാനം പേരും ആരോഗ്യത്തോടെയിരിക്കുന്നുണ്ട്. നിരന്തരമായി നടക്കുന്നവ൪ക്ക് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറവാണ്.
പ്രതിരോധശേഷി വ൪ധിക്കുന്നതോടൊപ്പം എല്ലുകൾക്ക് ബലം കൂടും. പൊണ്ണത്തടി കുറയുകയും വൈറസുകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യും -റിപ്പോ൪ട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.