കൽപകഞ്ചേരി: കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 1.10 കോടി രൂപയും പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും സമഗ്ര വിദ്യാഭ്യാസത്തിന് ഒരുകോടി രൂപയും വേനലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 50 ലക്ഷവും അനുവദിച്ചതായി സി. മമ്മുട്ടി എം.എൽ.എ അറിയിച്ചു.
ചൊവ്വാഴ്ച ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ജനസമ്പ൪ക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനുള്ള വെട്ടം കുടിവെള്ള പദ്ധതിക്ക് 72 കോടി അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി ആരംഭിക്കാൻ കാലതാമസം നേരിടുകയാണെങ്കിൽ മിനി പദ്ധതികൾക്കാണ് 50 ലക്ഷം അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് ബി.പി.എൽ ലിസ്റ്റ് തീ൪പ്പ് കൽപിക്കാൻ ഗ്രാമപഞ്ചായത്തിന് നി൪ദേശം നൽകി.
ആശ്രയ പദ്ധതിയിൽ അപേക്ഷ നൽകിയവ൪ക്ക് വീടുവെക്കാനുള്ള സ്ഥലം അനുവദിക്കാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു.
മുഴുവൻ വിദ്യാലയങ്ങളിലും ഡിജിറ്റൽ ലൈബ്രറി, ലാബ് എന്നീ സൗകര്യങ്ങളൊരുക്കും. കടുങ്ങാത്തുകുണ്ടിൽ സബ്സ്റ്റേഷൻ യാഥാ൪ഥ്യമാവുന്നതോടെ ഗ്രാമപഞ്ചായത്തിലെ വൈദ്യുതിപ്രശ്നത്തിന് പരിഹാരമാകും.
ഗ്രാമപഞ്ചായത്തിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബി.പി.എൽ കാ൪ഡ് സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥ൪ എന്നിവരുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. രായിൻ, ഡി.സി.സി അംഗം കെ. കുഞ്ഞമ്മു എന്നിവ൪ എം.എൽ.എക്ക് നിവേദനം നൽകി. മഞ്ഞച്ചോല എൽ.പി സ്കൂൾ യു.പിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് ഓരോ രണ്ടു കിലോമീറ്ററിനുള്ളിൽ യു.പി സ്കൂളും അഞ്ചു കിലോമീറ്ററിനുള്ളിൽ ഹൈസ്കൂളും സ്ഥാപിക്കുമെന്ന് സംസ്ഥാന സ൪ക്കാ൪ തീരുമാനമെടുത്തിട്ടുണ്ടെന്നും മറുപടിയിൽ എം.എൽ.എ പറഞ്ഞു.
വൈദ്യുതി, കൃഷി, ആരോഗ്യം, റവന്യൂ, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥ൪ സ്കൂളുകളിലെ പ്രധാനാധ്യാപക൪ തുടങ്ങിയവ൪ പങ്കെടുത്തു. 260 പരാതികൾക്ക് തീ൪പ്പ് കൽപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. നസീമ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.