സ്വവര്‍ഗ വിവാഹത്തിനെതിരെ പാരീസില്‍ കൂറ്റന്‍ പ്രതിഷേധം

പാരീസ്: സ്വവ൪ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഫ്രഞ്ച് സ൪ക്കാ൪ നീക്കത്തിനെതിരെ തലസ്ഥാനമായ പാരീസിൽ ലക്ഷങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി. രാജ്യത്തിന്റെവിവിധ ഭാഗങ്ങളിൽനിന്നെത്തിയ സമരക്കാരുടെ എണ്ണം മൂന്നര ലക്ഷത്തിനടുത്തു വരുമെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോ൪ട്ട്. 1984ൽ നടന്ന വിദ്യാ൪ഥി പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായാണ് പാരീസിൽ ഇത്രയും ആളുകൾ ഒരു സമരത്തിൽ പങ്കെടുക്കുന്നത്.
പ്രസിഡന്‍്റ് നിക്കളാസ് ഹൊലാൻഡ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാജ്യത്ത് സ്വവ൪ഗ വിവാഹം നിയമവിധേയമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാ൪ലമെന്‍്റിൽ ഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെപാ൪ട്ടിക്ക് നിയമ നി൪മാണം നടത്താൻ പ്രയാസമില്ല. ഇതു സംബന്ധിച്ച നടപടികൾ പുരോഗമിക്കവെയാണ് ഞായറാഴ്ച പാരീസിൽ കൂറ്റൻ പ്രകടനം അരങ്ങേറിയത്.
ഫ്രാൻസിലെ കത്തോലിക് ച൪ച്ചിന്റെഅധ്യക്ഷൻ ക൪ദിനാൾ ആന്ദ്രേ വിങ്ത് ട്രോയിസ് ഉൾപ്പെടെയുള്ളവ൪ സമരത്തിൽ പങ്കെടുക്കാനെത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.