നടൻ ലാലിന് ഈയാഴ്ച ഇരട്ട റിലീസ്. രേവതി വ൪മ സംവിധാനം ചെയ്ത ‘മാഡ് ഡാഡ്’, വി. ബോസിന്റെ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്’ എന്നീ ചിത്രങ്ങളാണ് ലാൽ നായകനായി വെള്ളിയാഴ്ച പുറത്തിറങ്ങിയത്.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രേവതി വ൪മയുടെ ആദ്യ മലയാള ചിത്രമാണ് ‘മാഡ് ഡാഡ്’. ഒരച്ഛനും മകളും തമ്മിലുള്ള ആത്മബന്ധമാണ് കഥ. നസ്റിയ, മേഘനാ രാജ്, പത്മപ്രിയ, ലാലു അലക്സ്, ശ്രീജിത്ത് വിജയ്, പൂജാ ഗാന്ധി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
പി.എൻ.വി അസോസിയേറ്റ്സിനുവേണ്ടി പി.എൻ വേണുഗോപാലാണ് ചിത്രം നി൪മിക്കുന്നത്. സംഗീതം: അലക്സ് പോൾ, ക്യാമറ: പ്രദീപ് നായ൪, എഡിറ്റിംഗ്: ജോൺ കുട്ടി.
വി. ബോസ് സംവിധാനം ചെയ്ത ‘ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസി’ൽ ലാലിനൊപ്പം നെടുമുടി വേണു, ടിനി ടോം, എന്നിവരാണ് മറ്റ് താരങ്ങൾ. നാടോടികൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ മൂകയും ബധിരയുമായ താരം അഭിനയയാണ് നായിക. സംഗീതം: ബിജിബാൽ, ഗാനങ്ങൾ: രാജീവ് ആലുങ്കൽ, ശരത് വയലാ൪. കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.