ജഗന്‍മോഹന്‍ റെഡ്ഡിയുടെ 143 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ വൈ.എസ്.ആ൪ കോൺഗ്രസ് നേതാവ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ പേരിലുള്ള 143.74 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയക്ടറേറ്റ് കണ്ടുകെട്ടി. 135.46 കോടിയുടെ ഭൂസ്വത്തുക്കളും 3.20 കോടിയുടെ മ്യൂച്വൽ ഫണ്ടുകളും 10 കോടിയുടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്.
കള്ളപ്പണ നിരോധന നിയമപ്രകാരം സി.ബി.ഐ രജിസ്റ്റ൪ ചെയ്ത കേസിൻെറ ഭാഗമായാണ് നടപടി. കേസിൽ അന്വേഷണം തുടരുകയാണ്.
ജഗൻമോഹൻെറ ഉടമസ്ഥതയിലുള്ള റാംകെ ഫാ൪മ സിറ്റി എന്ന ലിമിറ്റഡ് കമ്പനിയുടെ  കോടികളുടെ ഭൂസ്വത്തുക്കളും ജഗതി പബ്ളിക്കേഷൻ എന്ന കമ്പനിയുടെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങളുമാണ് അധികൃത൪ കണ്ടുകെട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.