എന്‍ജിനിയേഴ്സ് ഇന്ത്യയുടെ ഓഹരി വില്‍പ്പന ഉടന്‍

ന്യുദൽഹി: പൊതുമേഖലാ ഓഹരി വിൽപ്പനയുടെ ഭാഗമായി എൻജിനിയേഴ്സ് ഇന്ത്യയുടെ 10 ശതമാനം ഓഹരി വിറ്റഴിക്കുന്നു. ജനുവരി 10ന് ചേരുന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവും. നിലവിൽ കമ്പനിയുടെ 80.40 ശതമാനം ഓഹരികൾ കേന്ദ്ര സ൪ക്കാറിൻെറ കൈയിലാണ്.

ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എൻജിനീയേഴ്സ് ഇന്ത്യയുടെ ഓഹരികൾ പൊതു ഓഹരി വിൽപ്പന വഴിയാവും വിൽക്കുക. ഇപ്പോഴത്തെ വിപണി വില വെച്ച് ഈ ഓഹരി വിൽപ്പന വഴി കേന്ദ്ര സ൪ക്കാറിന് 750 കോടി രൂപയോളം ലഭിക്കും.

എണ്ണ-പ്രകൃതി വാതകം, ഖനനം, അടിസ്ഥാന സൗകര്യ വികസനം, വ്യാവസായി പദ്ധതികൾ എന്നിവയ്ക്ക് എൻജിനീയറിങ് കൺസൾട്ടൻസി സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമാണ് എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.