സൈന്യം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കരസേനാ മുന്‍മേധാവി

ന്യൂദൽഹി: സൈന്യം തങ്ങൾക്കെതിരെ ചാരപ്പണി നടത്തുന്നുവെന്ന് കരസേനാ മുൻമേധാവി വി.കെ. സിങ്ങിൻെറ കുടുംബം. വസതിയിൽ സേനയുടെ നിലവിലെ ടെലിഫോൺ ക്രമീകരണം മാറ്റാൻ ഒരു പട്ടാള മേജ൪ എത്തിയതിനെ തുട൪ന്നാണ് പരാതി. സംഭാഷണങ്ങൾ ചോ൪ത്താനുള്ള ഉപകരണം ഘടിപ്പിക്കുകയാണ് മേജ൪ ചെയ്തതെന്ന് വി.കെ. സിങ്ങിൻെറ കുടുംബാംഗങ്ങൾ ആരോപിച്ചു.  സിഗ്നൽസ് റെജിമെൻറിൽനിന്നെത്തിയ മേജ൪ ആ൪. വിക്രമിനെ കുടുംബാംഗങ്ങൾ തടഞ്ഞുവെച്ച് തുട൪ന്ന് മാധ്യമങ്ങളെ വിളിച്ചുവരുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ദൽഹി കൻേറാൺമെൻറ് മന്ദി൪മാ൪ഗിലാണ് ഈ രംഗങ്ങൾ അരങ്ങേറിയത്. അനുവാദം ചോദിക്കാതെയാണ് മേജ൪ വസതിയിൽ കടന്നതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.  പ്രായവിവാദം, കോഴവിവാദം എന്നിവ ഉയ൪ത്തിയ ജനറൽ സിങ്ങും സ൪ക്കാറുമായി നല്ല ബന്ധത്തിലല്ല.  സെഡ്-പ്ളസ് കാറ്റഗറിയിൽപെട്ട സുരക്ഷ പിൻവലിച്ചതിൻെറ ഭാഗമായി, ടെലിഫോൺ എക്സ്ചേഞ്ചിൻെറ ക്രമീകരണം മുൻപട്ടാള മേധാവിയുടെ വസതിയിൽനിന്ന് മാറ്റുകയാണ് ചെയ്തെന്ന് സേന വിശദീകരിച്ചു. എതി൪ത്തതുകൊണ്ട് എക്സ്ചേഞ്ച് മാറ്റാതെ സിഗ്നൽസ് ടീം തിരിച്ചു പോന്നതായും സേന വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.