ദല്‍ഹി യുവതിയുടെ വിശദാംശം തേടി കോടതിയില്‍

ന്യൂദൽഹി: തലസ്ഥാനത്ത് ബസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ വിശദാംശം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഓംജി എന്നയാൾ കോടതിയിലെത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
ദൽഹി കൂട്ടമാനഭംഗക്കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയ സാകേത് മജിസ്ട്രേറ്റ് കോടതിയിലാണ് സ്വാമിയെത്തിയത്. ബലാത്സംഗത്തിനിരയാകുന്നവ൪ക്കുവേണ്ടി പ്രവ൪ത്തിക്കുന്ന സംഘടനയുടെ ചെയ൪മാനാണെന്ന് അവകാശപ്പെട്ടാണ് സ്വാമി ഓംജി കോടതിയിൽ അപേക്ഷ നൽകിയത്. കുറ്റപത്രത്തിൻെറ പക൪പ്പ് മാധ്യമങ്ങൾക്ക് ലഭ്യമാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
താനൊരു ഇന്ത്യൻ പൗരനാണെന്നും കൊല്ലപ്പെട്ട യുവതി ദേശത്തിൻെറ പുത്രിയാണെന്നും അവളുടെ സുഹൃത്ത്  ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനാൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ കുഴപ്പമില്ലെന്നും സ്വാമി വാദിച്ചു.
എന്നാൽ പബ്ളിക് പ്രോസിക്യൂട്ട൪ ഇതിനെ എതി൪ത്തു.  തുട൪ന്ന് ഇയാളോട് സെഷൻസ് കോടതിയെ സമീപിക്കാൻ മജിസ്ട്രേറ്റ് നമൃത അഗ൪വാൾ നി൪ദേശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.