പാലക്കാട്: സിഗരറ്റ് വാങ്ങിക്കൊടുക്കാൻ വിസമ്മതിച്ച വിദ്യാ൪ഥിയെ മ൪ദിച്ചയാൾക്ക് 27 മാസം കഠിനതടവും 5,500 രൂപ പിഴയും. ചന്ദ്രനഗ൪ ചേമ്പാടംകളം ഹരിദാസനാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കെ. നൗഷാദലി ശിക്ഷ വിധിച്ചത്. 2008 ജൂൺ 22നാണ് കേസിനാസ്പദമായ സംഭവം.
ബി.കോം അവസാനവ൪ഷ വിദ്യാ൪ഥിയായിരുന്ന മനുവിനെയാണ് ഹരിദാസൻ മ൪ദിച്ചത്. പിരിവുശാലയിൽ പോയി സിഗരറ്റ് വാങ്ങി വരാൻ പറഞ്ഞത് വിസമ്മതിച്ചതിന് വടികൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് മനുവിൻെറ കൈമുട്ട് ഇളകി.
പിഴസംഖ്യയായ 5,500 രൂപ മനുവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കസബ പൊലീസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റൻറ് പബ്ളിക് പ്രോസിക്യൂട്ട൪ പി. പ്രേംനാഥ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.