ന്യൂദൽഹി: 2ജി സ്പെക്ട്രം തുക പുതുക്കാതെ ലേലം ചെയ്താൽ അത് 35,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കുമെന്ന് കാണിച്ച് മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖ൪ അയച്ച കത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയതായി വെളിപ്പെടുത്തൽ. സംയുക്ത പാ൪ലമെന്‍്ററി കമ്മിറ്റിക്ക് മുൻപാകെയാണ് ചന്ദ്രശേഖ൪ 2ജി ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളിലേക്ക് നയിച്ചേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയത്. അഴിമതിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന അദ്ദേഹത്തിന്റെകത്ത് ‘ദി ഹിന്ദു’വിന് ലഭിച്ചു. ഇതോടെ,2001ലെ വിലയനുസരിച്ച് 2ജി ലേലം നടത്തുന്നതിൽ അന്നത്തെ ടെലികോം മന്ത്രി എ. രാജയെ പിന്തിരിപ്പിക്കാൻ തങ്ങൾക്ക് കഴിയുമായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെയും കോൺഗ്രസിന്റെും വാദം പൊളിഞ്ഞു.
2007 ഡിസംബ൪ നാലിനാണ് ചന്ദ്രശേഖ൪ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ലേലം നടക്കുന്നതിന്റെും ഒരു മാസം മുമ്പായിരുന്നു ഇത്. ആ സമയത്ത് ഇന്ത്യയിലൊട്ടാകെ 2ജി ലൈസൻസ് തുക 8,700കോടി രൂപയാണെന്നും, 2001ലെ വിലയനുസരിച്ച് 1658കോടിക്ക് നൽകിയാൽ അത് ചുരുങ്ങിയത് 35,000കോടിയുടെ നഷ്ടം വരുത്തുമെന്നും വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെകണക്കുകൂട്ടലുകളെ സാധൂകരിക്കുന്ന മറ്റു വിവരങ്ങളും കത്തിൽ ചേ൪ത്തിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ 2001ലെ വിലയനുസരിച്ച് ലേലം നടത്തുകയായിരുന്നത്രെ.
2ജി ഇടപാട് സംബന്ധിച്ച് കോൺഗ്രസിന്റെഇതുവരെയുള്ള വാദങ്ങളെ ദു൪ബലപ്പെടുത്തുന്ന കത്ത് ഇതുവരെയും സുപ്രീംകോടതിയിലോ പാ൪ലമെന്‍്ററി സമിതിയിലോ ഹാജരാക്കിയിരുന്നില്ല. സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത സംയുക്ത പാ൪ലമെന്‍്റ് കമ്മിറ്റിയിൽ നിരന്തരമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് കത്ത് വെളിച്ചം കണ്ടത്. കേസിൽ നി൪ണായകമായേക്കാവുന്ന തെളിവ് സി.എ.ജിക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.