ആമയാറിന് സമീപത്തെ കലുങ്ക് അപകടക്കെണിയാകുന്നു

കട്ടപ്പന: തേക്കടി-മൂന്നാ൪ സംസ്ഥാനപാതയിൽ ആമയാറിന് സമീപമുള്ള കലുങ്ക് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഒരു വ൪ഷത്തിനിടെ പതിനഞ്ചോളം അപകടങ്ങളാണ്  ഈ കലുങ്കിന് സമീപം ഉണ്ടായത്. ഇടുങ്ങിയ പാലത്തിന് നടുവിൽ റോഡിനെ വിഭജിച്ച് നി൪മിച്ചിരിക്കുന്ന മീഡിയനിൽ തട്ടി നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. വളവായതിനാൽ അടുത്തെത്തുമ്പോൾ മാത്രമെ  കലുങ്ക് കാണാൻ കഴിയൂ. ഞായറാഴ്ച 11.30ഓടെ കാറിന് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായതാണ് ഒടുവിലത്തെ അപകടം. കാറിൻെറ പിന്നിലെ ഇൻഡിക്കേറ്റ൪ പൊട്ടിയെങ്കിലും യാത്രക്കാ൪ക്ക് പരിക്കേറ്റില്ല. കലുങ്കിന് വീതി കൂട്ടി അപകടം ഒഴിവാക്കണമെന്ന് പ്രദേശവാസികളും ഡ്രൈവ൪മാരും ആവശ്യപ്പെട്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.