കുറ്റിപ്പുറം: കുറ്റിപ്പുറം, പെരിന്തൽമണ്ണ എഫ്.സി.ഐ ഗോഡൗണുകളിൽ അരിയെത്തി. കുറ്റിപ്പുറത്ത് 1700 ടൺ അരിയാണ് എത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് മിരിയാൽ ഗുണ്ടയിൽനിന്ന് 27 വാഗൺ അരി കുറ്റിപ്പുറത്തും 15 വാഗൺ അരി പെരിന്തൽമണ്ണയിലുമെത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ 57 വാഗൺ അരി കുറ്റിപ്പുറത്തേക്കും 27 വാഗൺ പെരിന്തൽമണ്ണയിലും എത്തുമെന്ന് അധികൃത൪ അറിയിച്ചു. ഇവ എത്തുന്നതോടെ അരിക്ഷാമം തീരുമെന്നാണ് പ്രതീക്ഷ. കുറ്റിപ്പുറം എഫ്.സി.ഐ ഗോഡൗണിൽ അരി ലഭ്യമല്ലാത്തതിനാൽ തിരൂരങ്ങാടി, തിരൂ൪, പൊന്നാനി എന്നിവിടങ്ങളിൽ റേഷൻ കടകളിലെ അരിവിതരണം അവതാളത്തിലായിരുന്നു. കുറ്റിപ്പുറത്ത് ഒരു മാസം വിതരണം ചെയ്യാൻ 5000 ടൺ ധാന്യമാണ് വേണ്ടത്.
കഴിഞ്ഞമാസത്തെ സ്റ്റോക്കിൽനിന്ന് കൊടുത്തതിനാൽ 1700 ടൺ എത്തിയതോടെ ഈ മാസത്തെ വിതരണം പൂ൪ത്തിയാകും.
57 വാഗണുകളിലായി 3534 ടൺ അരി അടുത്ത മാസത്തേക്ക് കരുതൽ മിച്ചമായി സൂക്ഷിക്കാനാകും. ഈ മാസത്തെ അരി സ്റ്റോക്കുള്ളതിനാൽ പെരിന്തൽമണ്ണയിലേക്ക് 1674 ടൺ അരിയാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.