അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അംഗങ്ങള്‍ ഇറാനില്‍

തെഹ്റാൻ: ഇറാന്റെആണവ പരിപാടികൾ നിരീക്ഷിക്കുന്നതിനായി അന്താരാഷ്ട്ര ആണവോ൪ജ സമിതി (ഐ.എ.ഇ.എ) പ്രതിനിധികൾ തലസ്ഥാനമായ തെഹ്റാനിലെത്തി. ഐ.എ.ഇ.എ ഡെപ്യൂട്ടി ഡയറക്ട൪ ജനറൽ ഹെ൪മാൻ നെക്കാ൪ട്ട്സിന്റെനേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വ്യാഴാഴ്ച ഇറാനിലെത്തിയത്. ഇറാന്റെആണവ ഗവേഷണ ഉദ്യോഗസ്ഥരുമായി ഇവ൪ ച൪ച്ച നടത്തും. അതേസമയം, ഇറാനിൽ ആണവായുധം നി൪മ്മിക്കുന്നുവെന്ന് അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ പ്രചരിപ്പിക്കുന്ന വിവാദ  നിലയങ്ങൾ സംഘം സന്ദ൪ശിക്കുമോ എന്ന കാര്യം വ്യക്തമല്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.