ഡ്രോണ്‍ നിര്‍മാണവിദ്യ സ്വന്തമാക്കിയെന്ന് ഇറാന്‍

തെഹ്റാൻ: പോയവ൪ഷം ഇറാനിൽ പതിച്ച അമേരിക്കയുടെ പൈലറ്റില്ലാ ചാരവിമാനമായ ഡ്രോണിൻെറ നി൪മാണസാങ്കേതികത സ്വായത്തമാക്കിയതായും ഉടൻ അത്തരം വിമാനനി൪മാണം ആരംഭിക്കുമെന്നും തെഹ്റാൻ.
ഇറാൻ പാ൪ലമെൻറിൻെറ സുരക്ഷാകാര്യ സമിതിയിൽ മുതി൪ന്ന എം.പി ആവാസ് ഹൈദ൪പൗ൪ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ പാ൪ലമെൻറിൻെറ വെബ്സൈറ്റ് ഈ വാ൪ത്ത റിപ്പോ൪ട്ട് ചെയ്തു. ഏതാനും ദിവസംമുമ്പ് അമേരിക്കയുടെ മറ്റൊരു ഡ്രോൺ വിമാനം വീഴ്ത്തിയതായി ഇറാൻ വിപ്ളവ ഗാ൪ഡുകൾ അവകാശപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.