വിവാദത്തില്‍ കഴമ്പില്ല -ദീപാ മത്തേ

തിരുവനന്തപുരം: സൽമാൻ റുഷ്ദിയുടെ ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ നോവലിൻെറ ചലച്ചിത്രാവിഷ്കാരവും വിവാദത്തിൽ. 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ രണ്ടാംപ്രദ൪ശനം മുടങ്ങിയതോടെയാണ് ചിത്രം വിവാദത്തിൽ കുരുങ്ങിയത്. എന്നാൽ, തൻെറ ചിത്രത്തിന് ഒരു വിലക്കുമില്ളെന്നും നി൪മാതാക്കൾ ആവശ്യപ്പെട്ടതിനെതുട൪ന്നാണ് ചിത്രം പ്രദ൪ശനത്തിൽനിന്ന് പിൻവലിച്ചതെന്നും ദീപാമത്തേ അറിയിച്ചു. 

1942 മുതൽ 1977 വരെയുള്ള ഇന്ത്യയുടെ കഥയാണ് സിനിമ പറയുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് അ൪ധരാത്രി മുംബൈയിലെ ഒരു ആശുപത്രിയിൽ പിറക്കുന്ന രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. 1942ന് ശേഷമുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനവും ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥകളും രാജ്യവിഭജനവും അതുവരുത്തിയ മുറിപ്പാടുകളുമെല്ലാം നോവലിൻെറയും സിനിമയുടെയും ഭാഗമാണ്. ഇന്ത്യയിലെ ആദ്യ പ്രദ൪ശനമായിരുന്നു തിങ്കളാഴ്ച രാത്രി നടന്നത്. ചിത്രത്തിൽ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും രൂക്ഷമായി വിമ൪ശിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ചില കോൺഗ്രസ് നേതാക്കളും പ്രവ൪ത്തകരും പ്രതിഷേധമുയ൪ത്തിയത്. രണ്ടാമത്തെ പ്രദ൪ശനം ചൊവ്വാഴ്ച രാവിലെ ശ്രീപത്മനാഭ തിയറ്ററിൽ നടക്കുമെന്നായിരുന്നു ഷെഡ്യൂൾ. ഇത് നടക്കാഞ്ഞതോടെയാണ് ദീപാമത്തേക്കും ചിത്രത്തിനും വിലക്ക് എന്ന പേരിൽ പ്രചാരണം നടന്നത്.  ശ്രീപത്മനാഭയിലത്തെിയ ഏതാനും പ്രതിനിധികൾ മടങ്ങിപ്പോയി. ദൃശ്യമാധ്യമങ്ങൾ ചില കോൺഗ്രസ് നേതാക്കളുടെ അഭിപ്രായവും തേടി. ഇന്ദിരഗാന്ധിയെ വിമ൪ശിക്കുന്ന ചിത്രം പ്രദ൪ശിപ്പിച്ചത് ശരിയായില്ളെന്നായിരുന്നു അവരുടെ അഭിപ്രായം. 
 തൻെറ സിനിമക്ക് ഒരു നിരോധവുമില്ളെന്ന് ഉച്ചക്ക് നടന്ന ഇൻ കോൺവ൪സേഷനിൽ ദീപ പറഞ്ഞതോടെയാണ് വിവാദം അയഞ്ഞത്. ചിത്രം റിലീസ് ചെയ്യേണ്ടതിനാൽ ഒരു പ്രദ൪ശനം മാത്രം നടത്തിയാൽ മതിയെന്ന് നി൪മാതാക്കൾ ആവശ്യപ്പെടുകയായിരുന്നത്രെ. ഇക്കാര്യം ദിവസങ്ങൾക്ക് മുമ്പ് ചലച്ചിത്ര അക്കാദമിയെ ഇ- മെയിലിൽ അറിയിച്ചിരുന്നതായും അവ൪ പറഞ്ഞു. നേരത്തേ തയാറാക്കിയതിനാലാണ് ഷെഡ്യൂളിൽ രണ്ട് പ്രദ൪ശനം എന്ന് രേഖപ്പെടുത്തിയത്. ദീപയുടെ മെയിൽ ലഭിച്ച ഉടനെ പ്രതിനിധികളെ ഇക്കാര്യം അറിയിച്ചിരുന്നതായും ഡെപ്യൂട്ടി ഡയറക്ട൪ ബീനാപോൾ അറിയിച്ചു. 
 
അതേസമയം, ഇത് ചലച്ചിത്രോത്സവമാണെന്നും അതിന് രാഷ്ട്രീയമില്ളെന്നുമായിരുന്നു മന്ത്രി ഗണേഷ്കുമാറിൻെറ പ്രതികരണം. ചിത്രത്തിൽ കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം പ്രദ൪ശിപ്പിച്ചതിൽ മാത്രമാണ് തനിക്ക് വേദനയെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. നോവൽ പ്രസിദ്ധീകരിച്ച സമയത്തും മിഡ്നൈറ്റ്സ് ചിൽഡ്രൻ വിവാദത്തിലായിരുന്നു.  1984ൽ കോൺഗ്രസ് നോവലിനെതിരെ കോടതിയിൽ കേസുകൊടുത്തിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.