നല്ല സിനിമകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നില്ല -ഗിരീഷ് കാസറവള്ളി

തിരുവനന്തപുരം: നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും എന്നാൽ അവയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോകുകയാണെന്നും ഗിരീഷ് കാസറവള്ളി. ചലച്ചിത്രമേളയോടനുബന്ധിച്ചുനടന്ന ഇൻ കോൺവ൪സേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതികവിദ്യകൾ ഇത്തരം സിനിമകൾ പ്രേക്ഷകരിലത്തെിക്കാൻ വളരെയധികം സഹായകരമാണ്.

തന്റെ പുതിയ ചിത്രമായ കൂ൪മാവതാരയിൽ ഗാന്ധിജിയുടെ ജീവിതമല്ല ആവിഷ്കരിക്കുന്നത്. ഗാന്ധിയൻ മൂല്യങ്ങൾക്കും, വ൪ത്തമാന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആദ൪ശങ്ങളും ആശയങ്ങളും നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും പരാമ൪ശിച്ചാണ് സിനിമയുടെ വീക്ഷണം വ്യക്തമാക്കിയത്. 
 
കഥാപാത്രമായി മാറാൻ അഭിനേതാവിന് പൂ൪ണമായ സ്വാതന്ത്ര്യംനൽകണം. സംവിധായകൻെറ സ്വാതന്ത്ര്യത്തിൽ കൈകടത്താത്ത അഭിനേതാക്കളെയാണ് തന്റെ ചിത്രങ്ങൾക്കാവശ്യമെന്നും വരുന്ന അഞ്ച് വ൪ഷങ്ങൾക്കുള്ളിൽ സിനിമാ നി൪മാണം വിപ്ളവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.