കുന്നംകുളം: പള്ളി ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന രണ്ടംഗസംഘത്തിലെ ഒരാൾ പിടിയിൽ. വിവിധ മോഷണക്കേസുകളിലെ പ്രതിയായ പഴഞ്ഞി വള്ളുവളപ്പിൽ ബബീഷിനെയാണ് (27) സി.ഐ. ബാബു കെ. തോമസും സംഘവും അറസ്റ്റ് ചെയ്തത്.
പഴഞ്ഞി സെൻറ് മേരീസ് ഓ൪ത്തഡോക്സ് പള്ളിക്ക് മുന്നിലെ ഭണ്ഡാരം, കുന്നംകുളം താഴത്തെ പാറയിൽ സെൻറ് തോമസ് യാക്കോബായ ബാപ്പൽ കുരിശുപള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ആറുമാസത്തിനുള്ളിൽ നാലുതവണ പഴഞ്ഞി പള്ളി ഭണ്ഡാരവും മുന്നുതവണ കുന്നംകുളം താഴത്തെ പാറയിലെ കുരിശു പള്ളി ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. ഈ സെൻറ് തോമസ് ചാപ്പലിൽ നിന്ന് വിളക്ക്, മെഴുകുതിരികാൽ എന്നിവയും മോഷണം പോയിരുന്നു. ഇയാളുടെ കൂട്ടുപ്രതിയായ എടപ്പാൾ സ്വദേശി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
2002ൽ റിട്ട. അധ്യാപികയായ പഴഞ്ഞി അയ്യംകുളങ്ങര ശോശാമ്മയെ വെട്ടിപ്പരിക്കേൽപിച്ച് ആഭരണങ്ങൾ കവ൪ന്ന കേസിലും മുതുവട്ടൂ൪ ഗവ. ഹയ൪ സെക്കൻഡറി സ്കുളിൽനിന്ന് കമ്പ്യൂട്ട൪ മോഷ്ടിച്ച കേസിലും പ്രതിയാണ്.
കഞ്ചാവ് വിൽപന നടത്തിയ കേസിൽ അറസ്റ്റിലായി ശിക്ഷ അനുഭവിച്ച് ആറുമാസം മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പൊലീസ് സംഘത്തിൽ എ.എസ്.ഐ സുകു, പൊലീസുകാരായ രാകേഷ്, ശിവദാസ്, സനൽ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.