മഴവില്‍ ചിറകിലേറി മാനത്ത് പട്ടങ്ങള്‍ പാറിപ്പറന്നു

പാവറട്ടി: പാഠപുസ്തകത്തിലെ കഥാപാത്രമായ സൈനക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് കുട്ടികൾ നി൪മിച്ച പട്ടങ്ങൾ മാനത്ത് വ൪ണവിസ്മയം തീ൪ത്തു. പറപ്പൂ൪ സെൻറ് ജോൺസ് ഹയ൪ സെക്കഡറി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാ൪ഥികളാണ് വ൪ണാഭമായ ഈ കാഴ്ചക്ക് വിരുന്നൊരുക്കിയത്. തങ്ങൾക്ക് പഠിക്കാനുള്ള റീച്ചിങ് ദി ഹൈറ്റ്സ് എന്ന പാഠഭാഗുമായി ബന്ധപ്പെട്ട പഠനപ്രവ൪ത്തനമെന്ന നിലക്കാണ് ഗൃഹാതുരത്വമുണ൪ത്തുന്ന പട്ടം പറത്തലിന് കുട്ടികളെ സജ്ജരാക്കിയത്.
പെൺകുട്ടികളോട് സമൂഹം കാട്ടുന്ന വിവേചനങ്ങൾക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമെന്ന നിലക്കാണ് പാഠപുസ്തകത്തിലെ കഥാപാത്രമായ സൈനക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് നയനമനോഹരമായ പട്ടങ്ങൾ കുട്ടികൾ പറത്തിയത്. ഉയ൪ന്ന ചിന്തയുടെയും വിശാലമായ മാനവിക ബോധത്തിൻെയും തിരിച്ചറിവാണ് പട്ടം പറത്തലിലൂടെ നേടിയെടുക്കേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ഹെഡ്മാസ്റ്റ൪  എ.ടി. സണ്ണി കുട്ടികളോട് ആഹ്വാനം ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.