അരിക്ക് അമിതവില : വ്യാപാരിക്ക് 10,000 പിഴ

പത്തനംതിട്ട:  ജയ അരിയുടെ 10 കിലോ പാക്കിൽ 950 രൂപ എം.ആ൪.പി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തി.  ഇതേ തുട൪ന്ന് കലക്ട൪ നിയോഗിച്ച എ.ഡി.എം  എ ച്ച്. സലിം രാജിൻെറ നേതൃത്വത്തിലുള്ള പ്രത്യേക ശബരിമല ഉത്സവ സ്ക്വാഡ് വ്യാപാരിക്ക് 10,000 രൂപ  പിഴ ചുമത്തി. റാന്നി ഇട്ടിയപ്പാറയിൽ പ്രവ൪ത്തിക്കുന്ന പ്രിയ ട്രേഡേഴ്സിലാണ് അരിക്ക് അമിത വില ഈടാക്കിയതായി കണ്ടെത്തിയത്. പിഴ ചുമത്തിയതിന് പുറമെ കേസെടുത്തിട്ടുമുണ്ട്. മല്ലപ്പള്ളി താലൂക്ക് സപൈ്ള ഓഫിസ൪ എ.വി. ശശിധരക്കുറുപ്പ്, കോയിപ്രം വില്ലേജ് ഓഫിസ൪ മുഹമ്മദ് നവാസ്,ലീഗൽ മെട്രോളജി,സീനിയ൪ ഇൻസ്പെക്ട൪ ബി.എസ്. ജയകുമാ൪,ഹെൽത്ത് ഇൻസ്പെക്ട൪ ആ൪. മോഹനൻ,മോഹനൻനായ൪,ജയൻ, എ.എസ്.ഐ  കെ. ഹക്കിം, സിവിൽ പൊലീസ് ഓഫിസ൪ ജയരാജ് എന്നിവരാണ് പ്രത്യേക സ്ക്വാഡിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.