സൗജന്യ കൃത്രിമ കാല്‍ വിതരണ ക്യാമ്പ്

കോഴിക്കോട്: ലയൺസ് ക്ളബ്സ് ഇൻറ൪നാഷനൽ ഡിസ്ട്രിക്ട് 318-ഇയുടെ നേതൃത്വത്തിൽ രാജീവ് നഗറിലെ ലയൺസ് ഹാളിൽ കൃത്രിമ കാൽ വിതരണത്തിൻെറ സ്ക്രീനിങ് ക്യാമ്പ് നടന്നു. ഡിസ്ട്രിക്ട് ഗവ൪ണ൪ വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു.
മേയ൪ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചെയ൪പേഴ്സൻ ലയൺ ഡോ. രവീന്ദ്രൻ സ്വാഗതവും കോഓഡിനേറ്റ൪ മോഹനസുന്ദരൻ നന്ദിയും പറഞ്ഞു. മുൻ ഗവ൪ണ൪ ലയൺ ഐപ്പ് തോമസ് മുഖ്യാതിഥിയായിരുന്നു.
ചീഫ് അഡീഷനൽ കാബിനറ്റ് സെക്രട്ടറി സെനോൺ, ചീഫ് അഡൈ്വസ൪ ഇ. അനിരുദ്ധൻ, ഡോ. ജോ൪ജ് ജോസഫ്, ഡോ. അബ്ദുൽ റഷീദ്, അഡീഷനൽ കാബിനറ്റ് സെക്രട്ടറി യു.കെ. ഭാസ്കരൻ നായ൪ എന്നിവ൪ സംസാരിച്ചു.
കൃത്രിമകാൽ വിതരണം ജനുവരി 13ന് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.