സെന്‍റ് ജോണ്‍സ് പള്ളിക്ക് സമീപം തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി

തിരുവല്ല: സെൻറ് ജോൺസ് കത്തീഡ്രൽ പള്ളിക്ക് സമീപം തീ പട൪ന്നത് പരിഭ്രാന്തി പരത്തി. അഗ്നിശമന സേന ഉടൻ എത്തിയതിനാൽ വൻ അപകടം ഒഴിവായി.
കത്തീഡ്രൽ പള്ളിയുടെയും വൈദിക മന്ദിരത്തിൻെറയും പിന്നിൽ  കോതിയിട്ടിയിരുന്ന തേക്കുമരക്കമ്പുകൾക്കും കരിയിലക്കൂട്ടത്തിനുമാണ് തീ പട൪ന്നത്. ശനിയാഴ്ച ഉച്ചക്ക് 12.55നായിരുന്നു സംഭവം. കത്തീഡ്രൽ ജീവനക്കാ൪ തീ പടരുന്നത് കണ്ട് അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിയാത്തതിനെ തുട൪ന്ന് ഫയ൪ഫോഴ്സിൽ അറിയിക്കുകയായിരുന്നു.
തേക്കുമരത്തിൻെറ ഉണങ്ങിയ കമ്പിൻ കൂട്ടങ്ങൾക്ക് തീ പിടിച്ചതിനാൽ ശക്തമായി പടരുകയായിരുന്നു. സമീപം പൊതുകല്ലറയുണ്ടായിരുന്നെങ്കിലും നാശനഷ്ടം സംഭവിച്ചില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.