കോട്ടയം: പെരുവഴിയിൽ അടുപ്പുകൂട്ടി വീട്ടമ്മമാ൪ സമരാഗ്നി തീ൪ത്തത് വേറിട്ട അനുഭവമായി. എം.സി റോഡിൽ മുനിസിപ്പൽ കോപ്ളക്സിന് മുന്നിലായിരുന്നു സി.പി.എം കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരാഗ്നി ഒരുക്കിയത്. എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വനും ഭാര്യ ഗീതയും ചേ൪ന്ന് അടുപ്പിൽ തീപക൪ന്ന് സമരം ഉദ്ഘാടനം ചെയ്തു. ഇതിനിടെ സമരത്തിന് അഭിവാദ്യവുമായി കേരളകോൺഗ്രസ് ചെയ൪മാൻ പി.സി. തോമസും അനുയായികളും എത്തി. അവരും സമരത്തിൻെറ ഭാഗമായി. പൊതുസമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, വി.എൻ. വാസവൻ, ടി.ആ൪. രഘുനാഥൻ, പി.ജെ. വ൪ഗീസ്, കെ. അനിൽകുമാ൪, റജി സക്കറിയ, പി.സി. തോമസ് എന്നിവ൪ സംസാരിച്ചു. ജില്ലയിൽ വൈക്കം വലിയ കവല മുതൽ ചങ്ങനാശേരി പെരുന്ന വരെ 60 കിലോമീറ്ററിലാണ് സമരക്കാ൪ അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.