മേപ്പാടി: ജീപ്പുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാ൪ഥികൾക്ക് പരിക്കേറ്റു. നെടുമ്പാലയിൽ നിന്ന് മേപ്പാടി ഡബ്ള്യു.എം.ഒ ഇംഗ്ളീഷ് സ്കൂളിലേക്കുള്ള കുട്ടികളുമായി വന്ന കെ.എൽ. 56.എ 7709 ടാക്സി ജീപ്പും, കെ.എൽ.08 ജി. 6653 സ്വകാര്യ ജീപ്പും മുക്കിൽപീടിക ബേക്കറി ജങ്ഷൻ വളവിൽ കൂട്ടിയിടിച്ചാണ് അപകടം.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. ടാക്സി ജീപ്പിലുണ്ടായിരുന്ന ഡബ്ള്യു.എം.ഒ സ്കൂൾ വിദ്യാ൪ഥികളായ കെ.ജി. ദിന ബിൻസ (എട്ട്), അഹമ്മദ് ഇ൪ഫാൻ (ഏഴ്) എന്നിവ൪ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇവരെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.