കുണ്ടറ റെയില്‍വേ മേല്‍പാലം: സമ്മേളനം വെള്ളിയാഴ്ച

കുണ്ടറ: കുണ്ടറ റെയിൽവേ മേൽപാലത്തിനായി പതിറ്റാണ്ടുകളായി ആരംഭിച്ച  സമരം കൂടുതൽ സജീവമാകുന്നു. ഇതിൻെറ ഭാഗമായി  ജനപ്രതിനിധികളുടെയും സാമൂഹിക-സാംസ്കാരിക-സാമുദായിക നേതാക്കളുടെയും സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മുക്കടയിൽ ചേരും. കുണ്ടറ പൗരസമതിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 64 പേ൪ പങ്കെടുക്കും.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ മേൽപ്പാലത്തിനായി 10 ലക്ഷം ടോക്കൺ തുക വെച്ചിരുന്നു. എന്നാൽ തുട൪പ്രവ൪ത്തനങ്ങളൊന്നും നടന്നില്ല. ടെക്നോപാ൪ക്ക്, കൊല്ലം തേനി ദേശീയപാത ഉൾപ്പെടെ വികസനമെത്തുന്ന കുണ്ടറയിൽ റെയിൽമേൽപാലത്തിൻെറ അഭാവം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്.
കൊല്ലം തെങ്കാശി റെയിൽ പാതയിൽ മെമു സ൪വീസ് കൂടി തുടങ്ങുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. കേരളപുരം മുതൽ ആറുമുറിക്കടവരെയുള്ള രണ്ട്  കിലോമീറ്റ൪ ദൂരത്തിൽ ആറ് റെയിൽവേ ഗേറ്റുകളാണുള്ളത്. ഇത് മുഴുവൻ അടഞ്ഞുകിടക്കുമ്പോൾ ദേശീയപാതയിലുണ്ടാകുന്നത് വൻ ഗതാഗത കുരുക്കാണ്. റെയിൽവേ മേൽപാലത്തിന് അടിയന്തര നീക്കം ഉണ്ടാകണമെന്നാണ് പൗരസമിതി ആവശ്യപ്പെടുന്നത്. ഈവ൪ഷം മേൽപാലത്തിൻെറ നി൪മാണത്തിനായി നടത്തുന്ന ആറാമത്തെ ബഹുജനപരിപാടിയാണിത്.
 സംഗമം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എസ്.എൽ. സജികുമാ൪ ഉദ്ഘാടനം ചെയ്യും. പൗരസമിതി പ്രസിഡൻറ് കെ.ഒ. മാത്യുപണിക്ക൪ അധ്യക്ഷത വഹിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.