അഞ്ചു രുചികളുമായി 'പോപ്പിന്‍സ്' വരുന്നു

'ബ്യൂട്ടിഫുൾ', 'ട്രിവാൻഡ്രം ലോഡ്ജ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'പോപ്പിൻസ്' നവംബ൪ 30 ന് റിലീസാകുന്നു. ജയപ്രകാശ് കുളൂരിന്റെ ലളിതമായ അഞ്ചു ലഘു നാടകങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. 

 
കന്നഡയിൽ വി.കെ. പ്രകാശ് തന്നെ ഇതേ അഞ്ചു കഥകൾ ചേ൪ത്ത് 'ഐതൊന്തല ഐതു' എന്ന പേരിൽ സിനിമ ഒരുക്കിയിരുന്നു. ഇതിന്റെ റീമേക്കാണ് പോപ്പിൻസ്. 
 
കുഞ്ചാക്കോ ബോബൻ -നിത്യാ മേനോൻ, ജയസൂര്യ -മേഘനാ രാജ്, ഇന്ദ്രജിത്ത് -പത്മപ്രിയ, ശങ്ക൪ രാമകൃഷ്ണൻ -മൈഥിലി തുടങ്ങിയവ൪ വിവിധ കഥകളിൽ നായികാ നായകൻമാരായി എത്തുന്നുണ്ട്. സിദ്ദിഖ്, ആൻ അഗസ്റ്റിൻ, നന്ദു, ഇന്ദ്രൻസ്, മുകുന്ദൻ, കൊച്ചു പ്രേമൻ, പി. ബാലചന്ദ്രൻ, മാസ്റ്റ൪ ധനഞ്ജയ്, ബേബി നയൻതാര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 
 
സംഗീതമൊരുക്കുന്നത് ബ്യൂട്ടിഫുൾ, കോക്ക് ടെയിൽ, റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റ് ഗാനങ്ങളൊരുക്കിയ രതീഷ് വേഗയാണ്. രതീഷ് പോപ്പിൻസിൽ ഒരു ഗാനം എഴുതിയിട്ടുമുണ്ട്. റഫീക് അഹമ്മദ്, ഷിബു ചക്രവ൪ത്തി, ഏങ്ങണ്ടിയൂ൪ ചന്ദ്രശേഖരൻ തുടങ്ങിയവ൪ എഴുതിയതാണ് മറ്റ് ഗാനങ്ങൾ. നായിക നിത്യാ മേനോൻ ഈ ചിത്രത്തിലൂടെ ആദ്യമായി ഗായികയുമാകുന്നു.
 
 
ക്യാമറ: ജോമോൻ ടി. ജോൺ, പ്രതീഷ് വ൪മ, അരുൺ ജെയിംസ്. ഡിമാക് ക്രിയേഷൻസ് നി൪മിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.