നെന്മാറ: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ യുവാവിൻെറ ജീവൻ നഷ്ടപ്പെട്ട തൃശൂ൪-ഗോവിന്ദാപുരം പാതയിലെ ജപമാല പള്ളിക്ക് സമീപത്തെ വളവിൽ വെള്ളിയാഴ്ച രാത്രി വീണ്ടും അപകടം. തൃശൂരിലേക്ക് പോകുന്ന മിനി ലോറിയാണ് എതിരെ വന്ന ടിപ്പറുമായി കൂട്ടിയിടിച്ചത്.
വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതല്ലാതെ ആളപായമില്ല. ജപമാല പള്ളിക്ക് സമീപത്തെ ഇറക്കത്തിലാണ് വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റുന്നത്. അപകട വളവായിട്ടും ഇവിടെ ജാഗ്രതാ നി൪ദേശ ബോ൪ഡുകളോ മറ്റോ ഇല്ല. അര കിലോമീറ്ററോളം ദൂരം നേ൪ പാത കഴിഞ്ഞാണ് കുത്തനെയുള്ള ഇറക്കവും വളവും വരുന്നത്. ചില ദിവസങ്ങളിൽ വാഹന പരിശോധനക്ക് പൊലീസ് ഉണ്ടാകുമെങ്കിലും അപകടം നടന്ന ദിവസവും അതിന് ശേഷവും പൊലീസ് ഉണ്ടായിരുന്നില്ല.
തൊട്ടടുത്തുള്ള എൻ.എസ്.എസ് കോളജിന് മുൻ വശത്ത് വൈകീട്ട് മൂന്നിന് ശേഷം സ്വകാര്യ ബസുകളൊന്നും നി൪ത്താറില്ലെന്ന് വിദ്യാ൪ഥികൾക്ക് പരാതിയുണ്ട്. തൃശൂരിൽനിന്ന് വരുന്ന ബസുകൾ പലപ്പോഴും ഗതാഗതക്കുരുക്കിൽ പെട്ട് വൈകുമ്പോൾ മത്സരയോട്ടം നടത്തുന്നതും പതിവാണ്. ഗതാഗത മാനദണ്ഡങ്ങൾ മറികടന്ന് ഇവിടെ ഓവ൪ടേക് ചെയ്യുന്നതും സാധാരണയാണെന്ന് നാട്ടുകാ൪ പറയുന്നു.
അപകടങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ പൊലീസ് ഇവിടെ നിലയുറപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.