പ്രമേഹത്തിന് ഇനി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം മരുന്ന്

ന്യൂദൽഹി: പ്രമേഹരോഗികൾ  ഇനി ദിവസവും  മരുന്നുകഴിച്ച് മടുക്കേണ്ടതില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം  കഴിച്ചിട്ടും പ്രമേഹം നിയന്ത്രിക്കാവുന്ന പുതിയ ഔഷധം അവസാന ഘട്ടത്തിലാണ്. ഇതോടെ, പ്രമേഹ മരുന്നുകളുടെ വിലയും ഗണ്യമായി കുറക്കാൻ കഴിയുമെന്നാണ് ഗവേഷക൪ പറയുന്നത്. ആറര കോടിയോളം പ്രമേഹരോഗികളുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലാണ് പുതിയ ഔഷധം വലിയമാറ്റമുണ്ടാക്കുക.  വിഖ്യാതമായ ഫാ൪മസ്യൂട്ടിക്കൽ റിസേ൪ച്ച് ആൻഡ് മാനുഫാക്ചേഴ്സ് ഓഫ് അമേരിക്കയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
അമേരിക്കൻ ഭക്ഷ്യ-ഔഷധ മന്ത്രാലയത്തിൻെറ അനുമതികിട്ടിയാൽ പുതിയ മരുന്ന് വിപണിയിലെത്തും. ലോകത്തിലെ ഏറ്റവും മാരകമായ ജീവിതശൈലീ രോഗമെന്ന് ഗവേഷക൪ വിശേഷിപ്പിക്കുന്ന പ്രമേഹത്തിന് തടയിടാനായി വിവിധ ഗവേഷണ പദ്ധതികളുമായി പ്രമുഖ മരുന്ന് കമ്പനികൾ മുന്നോട്ടുപോവുകയാണ്. മരുന്നിൻെറ ഇടവേളകൾ പരമാവധി ദീ൪ഘിപ്പിക്കാനും അതുവഴി വൃക്ക-നാഡീ തകരാറുകൾ കുറക്കാനുമാണ് ഗവേഷക൪ ശ്രമിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനുള്ള മരുന്നുകളിലാണ് ശാസ്ത്രലോകം കൂടുതൽ ശ്രദ്ധിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.