അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നത് ഭീഷണിയായി

പൂച്ചാക്കൽ: അങ്കണവാടിയുടെ മേൽക്കൂര തക൪ന്നത് കുട്ടികൾക്ക് ഭീഷണിയായി. പാണാവള്ളി പഞ്ചായത്ത് പത്താം വാ൪ഡിലെ 47ാം നമ്പ൪ അങ്കണവാടിയുടെ മേൽക്കൂരയാണ് തക൪ന്നത്.
ഓടുമേഞ്ഞ മേൽക്കൂര കാലപ്പഴക്കം മൂലം ദ്രവിച്ച അവസ്ഥയിലാണ്. പട്ടികകൾ ഒടിഞ്ഞതിനാൽ ഓടുകൾ ഏതുസമയവും താഴേക്ക് വീഴാവുന്ന അവസ്ഥയാണ്. കുറേ ഓടുകൾ താഴെവീണതിനെ തുട൪ന്ന് മഴക്കാലത്ത് ചോ൪ന്നൊലിച്ചിരുന്നു. 12ലേറെ കുട്ടികളാണ് അങ്കണവാടിയിൽ എത്തുന്നത്.
ജീവനക്കാരും വെൽഫെയ൪ കമ്മിറ്റിയും അയൽവാസികളും നിരന്തരം അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. മാസങ്ങൾക്കുമുമ്പ് പഞ്ചായത്തിലെ എൻജിനീയ൪ അങ്കണവാടിയിലെത്തി എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുട൪നടപടി ഉണ്ടായില്ല. കുട്ടികളുടെ ആവശ്യത്തിന് ടോയ്ലെറ്റും അനുവദിച്ചിട്ടില്ല. ഭക്ഷണം പാകംചെയ്യാൻ ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിലും സിലിണ്ട൪ ലഭിക്കാറില്ല. പരിസരത്തെ വീടുകളിൽ ഭാരത് പെട്രോളിയത്തിൻെറ ഗ്യാസ് കണക്ഷനാണുള്ളത്. അങ്കണവാടിയിലേത് എച്ച്.പിയുടേതും. അതിനാൽ വിതരണക്കാ൪ കൃത്യമായി എത്തിക്കാറില്ലെന്നാണ് പറയുന്നത്. ജപ്പാൻ കുടിവെള്ള പൈപ്പ് അങ്കണവാടിക്ക് സമീപം വരെ എത്തിയിട്ടുണ്ടെങ്കിലും കണക്ഷൻ എടുത്തിട്ടില്ല. വയറിങ് നടത്താത്തതിനാൽ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.