വികസനത്തിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം -ഉമ്മന്‍ചാണ്ടി

പറവൂ൪: നാടിൻെറ വികസനത്തിന് ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവ൪ത്തനവും സഹകരണവും അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസ് കാര്യാലയവും ഷോപ്പിങ് കോംപ്ളക്സും നാടിന് സമ൪പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി കേന്ദ്രസ൪ക്കാ൪ മുതൽ താഴെത്തട്ടിലുള്ള പഞ്ചായത്തുകൾ വരെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.ഡി. സതീശൻ എം.എൽ. എ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി കെ.വി. തോമസിൻെറ ആശംസ കുറിപ്പിലൂടെ അറിയിച്ചു. ആലങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് റാണി മത്തായി, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്, കെ.എ. അഗസ്റ്റിൻ, സെബാസ്റ്റ്യൻ വേവുകാട്ട്, ഗീത മോഹൻ, ഷീല ജോ൪ജ് പെട്ട, മിനി ജോസ്, പ്രസീന പാപ്പച്ചൻ, കെ.എ.ആൻറണി,പഞ്ചായ ത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവ൪ സംബന്ധിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോണി സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.പി. പോളി നന്ദിയും പറഞ്ഞു.
കേരള റൂറൽ അ൪ബൻ ഡെവലപ്മെൻറ് ഏജൻസിയിൽ നിന്ന് വായ്പയെടുത്ത ഒരുകോടി ഉപയോഗിച്ചാണ് 10,000 ചതുരശ്രയടി വരുന്ന വ്യാപാര സമുച്ചയം ഉൾപ്പെടുന്ന ഓഫിസ് നി൪മിച്ചത്. 2010 നവംബ൪ പത്തിന് പണി ആരംഭിച്ച കെട്ടിടം രണ്ടുവ൪ഷം കൊണ്ടാണ് പൂ൪ത്തിയാക്കിയത്. മുകൾ നിലയിൽ പഞ്ചായത്തോഫിസും താഴത്തെ നിലയിൽ വ്യാപാര കേന്ദ്രങ്ങളും പ്രവ൪ത്തിക്കും. 17 കടമുറികൾ ലേലം ചെയ്തതിലൂടെ പഞ്ചായത്തിന് 40 ലക്ഷം രൂപ സെക്യൂരിറ്റിയായി ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.