മുളങ്കുന്നത്തുകാവ്: നെഞ്ചുരോഗാശുപത്രിയിലെ ഫാ൪മസിക്ക് മുന്നിൽ സൗജന്യ മരുന്നുകൾക്ക് മണിക്കൂറുകളോളം വരി നിന്നാൽ പകുതി മരുന്നുകൾ മാത്രമാണ് ലഭിക്കുന്നതെന്ന് ആക്ഷേപം. ആശുപത്രിയിലെത്തുന്ന രോഗികൾ ഡോക്ടറുടെ പരിശോധനാ കുറിപ്പുമായി ഫാ൪മസിക്ക് മുന്നിൽ തിക്കിത്തിരക്കി മണിക്കൂറുകളോളം വരി നിന്ന് മുഴുവൻ മരുന്ന് കിട്ടാതെ മടങ്ങുകയാണ്. പുറത്തുള്ള സ്വകാര്യ മെഡിക്കൽ ഷോപ്പിൽനിന്നാണ് ബാക്കി മരുന്ന് വാങ്ങേണ്ടത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.