മെയ് വെതര്‍ ഇന്നിറങ്ങും, അവസാന ഇടിക്കായി

ലാസ് വെഗാസ്: എം.ജി.എം ഗ്രാന്‍ഡ് സ്റ്റേഡിയത്തിലെ ആര്‍ക് ലൈറ്റുകള്‍ക്ക് കീഴില്‍ സജ്ജീകരിച്ച ഇടിക്കൂട്ടില്‍ എതിരാളിയെ ലക്ഷ്യമാക്കി ഇന്ന് മുഷ്ടി ചുരുട്ടുമ്പോള്‍ ഫ്ളോയ്ഡ് മെയ് വെതര്‍ എന്ന അതികായന് കരിയറിലെ അവസാനത്തെ മത്സരമാകുന്നു. സ്വന്തം നാട്ടുകാരനായ ആന്ദ്രേ ബെര്‍ട്ടോക്കെതിരെ തന്‍െറ കരിയറിലെ 49ാമത്തെ മത്സരത്തിനിറങ്ങുമ്പോള്‍ മറ്റൊരു ലോക റെക്കോഡിലേക്കാണ് മെയ് വെതര്‍ ലക്ഷ്യംവെക്കുന്നത്. അവസാന മത്സരംവരെ തോല്‍ക്കാതെ 49^0ത്തിന്‍െറ അജയ്യമായ റെക്കോഡ് സ്വന്തമാക്കിയ അമേരിക്കക്കാരന്‍തന്നെയായ റോക്കി മാര്‍സിയാനോയുടെ റെക്കോഡിനൊപ്പമത്തെുക.

1996ലെ അത് ലാന്‍റ ഒളിമ്പിക്സില്‍ ആരംഭിച്ച മെയ് വെതറുടെ കുതിപ്പിന് തടയിടാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആന്ദ്രേ ബെര്‍ട്ടോക്കെതിരെ ലാസ് വെഗാസില്‍ തന്‍െറ കരിയറിലെ അവസാന മത്സരത്തിനാണിറങ്ങുന്നതെന്ന് 38കാരനായ മെയ്വെതര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
തന്നെക്കാള്‍ ഇളയവനാണ് ബെര്‍ട്ടോ എങ്കിലും ലോകം പ്രതീക്ഷിക്കുന്നത് മെയ്വെതറുടെ വിജയംതന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.