ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്: വികാസ് കൃഷന് വെള്ളി


ബാങ്കോക്: ഇന്ത്യന്‍ ബോക്സര്‍ വികാസ് കൃഷന്‍െറ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് പോരാട്ടം വെള്ളി മെഡലിലൊതുങ്ങി. 75 കിലോ വിഭാഗം ഫൈനലില്‍ വികാസിനെ തോല്‍പിച്ച ഉസ്ബകിസ്താന്‍ താരം ബെക്തെമിര്‍ മെലികുസീവിനാണ് സ്വര്‍ണം. നിലവിലെ യൂത്ത് ഒളിമ്പിക്സ് ചാമ്പ്യനായ മെലികുസീവ് 2-0ത്തിന് മത്സരം സ്വന്തമാക്കി. 23കാരനായ വികാസിന്‍െറ വെള്ളിയോടുകൂടി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഒരു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യക്ക് നേടാനായത്. നേരത്തേ സെമിയില്‍ തോറ്റുമടങ്ങിയ ദേവേന്ദ്രോ സിങ് (49 കിലോ), ശിവ ഥാപ്പ (56 കിലോ), സതീഷ് കുമാര്‍ (91+കിലോ) എന്നിവരാണ് വെങ്കലം നേടിയത്. ആറ് ഇന്ത്യന്‍ താരങ്ങളാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിലൂടെ ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.