ചേര്‍ത്തലയില്‍ ബി.ജെ.പി–എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പിന്തുണ

ചേര്‍ത്തല: ചേര്‍ത്തലയില്‍ ബി.ജെ.പി-എസ്.എന്‍.ഡി.പി സംയുക്ത സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസിന്‍െറ പിന്തുണ. നഗരസഭ 22ാം വാര്‍ഡിലാണ് ബി.ജെ.പി-എസ്.എന്‍.ഡി.പി സമത്വമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി സിന്ധു പ്രകാശനു വേണ്ടിയാണ്  ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ് ആദ്യം ഇറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍  മേരി ജെയിന്‍ എന്ന വനിതയുടെ പേരുണ്ടായിരുന്നു. എന്നാല്‍, പത്രിക പിന്‍വലിക്കുന്ന  അവസാനദിവസം ഇവര്‍ പിന്‍വാങ്ങി. ഇടതുപക്ഷത്തിന് വലിയ മുന്‍തൂക്കമുള്ള ഇവിടെ സി.പി.എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് എസ്.എന്‍.ഡി.പിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് പിന്നിലെന്നാണ് സംശയിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.