ഈ രക്തത്തിന്‍െറ പങ്ക് പറ്റാന്‍ ഞാനില്ല

തൃശൂര്‍: രാഷ്ട്രീയ വനവാസം കാല്‍നൂറ്റാണ്ടിലേക്ക് കടക്കുമ്പോഴും കെ.ജെ. ജോര്‍ജിന്‍െറ ഓര്‍മകള്‍ക്ക് തെളിച്ചമുണ്ട്. തൃശൂര്‍ നഗരസഭാ കൗണ്‍സിലറായി പാര്‍ലമെന്‍ററി രംഗത്തേക്ക് ചുവടുവെച്ച ജോര്‍ജ് മൂന്നുതവണ നിയമസഭാ സാമാജികനായി. രാഷ്ട്രീയത്തിലെ അനാരോഗ്യ പ്രവണതകളില്‍ മനംമടുത്ത് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് മത്സരിക്കാനുള്ള നിര്‍ബന്ധങ്ങളെല്ലാം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.

1962ലാണ് ജോര്‍ജ് തൃശൂര്‍ നഗരസഭാംഗമായത്. അന്ന് നോമിനേറ്റഡ് കമ്മിറ്റിയായിരുന്നു. 35 അംഗ കൗണ്‍സിലില്‍ പ്രതിപക്ഷത്ത് മൂന്നുപേര്‍ മാത്രം. 1979 വരെ കൗണ്‍സിലില്‍ അംഗമായിരുന്നു. കോണ്‍ഗ്രസുകാരനായാണ് രാഷ്ട്രീയം തുടങ്ങിയത്. അടിയന്തരാവസ്ഥയോടെ ജനതാ പാര്‍ട്ടിയിലത്തെി. കൗണ്‍സിലറായിരിക്കെ 1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റായ തൃശൂര്‍ പി.എ. ആന്‍റണിയില്‍നിന്ന് പിടിച്ചെടുത്ത് ആദ്യമായി നിയമസഭയിലത്തെി. അടുത്ത രണ്ടുതവണ ചാലക്കുടിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം കേരള കോണ്‍ഗ്രസിലെ പി.കെ. ഇട്ടൂപ്പിനെയും പിന്നീട് ജെ.കെ. റപ്പായിയെയും തോല്‍പിച്ചു.

പരാജയത്തിന്‍െറ കയ്പറിയാതെ മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. അതിന് ജോര്‍ജിന് ന്യായമുണ്ട്. ജീവിതത്തില്‍ ചില മൂല്യങ്ങള്‍ ഉണ്ടാവണമെന്നാണ് ആഗ്രഹം. രാഷ്ട്രീയത്തില്‍ തുടര്‍ന്നാല്‍ അത് നഷ്ടപ്പെട്ടേക്കും. ഇന്ന് വികസനം ആളെ പറ്റിക്കലാണെന്ന അഭിപ്രായക്കാരനാണ് ജോര്‍ജ്. സീറ്റ് കിട്ടാതെ പാര്‍ട്ടിയും മുന്നണിയും മാറുന്നത് തമാശയോടെയാണ് ഈ 81കാരന്‍ കാണുന്നത്. പുതിയ കാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് ‘പറയാന്‍ ഞാന്‍ ആളല്ല ചങ്ങാതി’ എന്നാണ് മറുപടി.

ഒരു പോസ്റ്ററോ പൊതുയോഗമോ ഇല്ലാതെയായിരുന്നു ആദ്യ പ്രചാരണം. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് രണ്ടുവര്‍ഷം പ്രദേശത്തിന്‍െറ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടു. രാഷ്ട്രീയം വിട്ടപ്പോഴും സാമൂഹിക സേവനം ഉപേക്ഷിച്ചില്ല. 1956ല്‍ തുടങ്ങിയ സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയെന്ന വായനശാല കഴിഞ്ഞ വര്‍ഷം വരെ കൊണ്ടുനടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.