വൈക്കം: കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ മൂന്നാം വാര്‍ഡില്‍നിന്ന് വിജയിച്ച രേണുക രതീഷ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം സ്ഥാനാര്‍ഥിയായി പത്താം വാര്‍ഡില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിന്‍െറ മണ്ഡലം കമ്മിറ്റി ഭാരവാഹിയായിരുന്ന സന്തോഷിന് വാര്‍ഡ് കമ്മിറ്റിയുടെ നിര്‍ദേശം പരിഗണിക്കാതെ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സി.പി.ഐ സ്ഥാനാര്‍ഥിയായി 16ാം വാര്‍ഡില്‍ മത്സരിക്കുന്നു. ഇവിടെ കോണ്‍ഗ്രസ് നേതാവും മുന്‍ വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജയ്ജോണ്‍ പേരയിലാണ് എതിര്‍സ്ഥാനാര്‍ഥി.
പഴയ ഒരു കോണ്‍ഗ്രസ് കൗണ്‍സിലറായ നിര്‍മല ഗോപി ഒമ്പതില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. മുന്‍ നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കോണ്‍ഗ്രസിലെ സണ്ണി എബ്രഹാമും കോണ്‍ഗ്രസിലെ അഡ്വ.വി.വി. സത്യനും 21ാം വാര്‍ഡില്‍ മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.