മുന്‍ എം.പി എസ്. ശിവരാമന്‍ ബ്ലോക് പഞ്ചായത്തിലേക്ക്

ലക്കിടി പേരൂര്‍: മുന്‍ എം.പി എസ്. ശിവരാമന്‍ അകലൂര്‍ ഡിവിഷനില്‍നിന്ന് ഒറ്റപ്പാലം ബ്ളോക് പഞ്ചായത്തിലേക്ക് മത്സരിക്കും. കെ.പി.സി.സി വര്‍ക്കിങ് കമ്മിറ്റിയംഗവും എസ്.സി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്ന എസ്. ശിവരാമന്‍ കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ തിരിച്ചത്തെിയത്. 1993ല്‍ ഒറ്റപ്പാലം ലോക്സഭാ സംവരണ മണ്ഡലത്തില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ 1,32,652 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. പിന്നീട് ലെക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി. 2013ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കുമെന്ന് സൂചന ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.