കമലേശ്വരത്ത് ‘ആയാറാം ഗയാറാം’

തിരുവനന്തപുരം: കമലേശ്വരം വാര്‍ഡില്‍ ‘ആയാറാം ഗയാറാം’. സീറ്റ് നിഷേധിക്കപ്പെട്ട യു.ഡി.എഫ് കൗണ്‍സിലര്‍ നേരം വെളുത്തപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി. കൗണ്‍സിലര്‍ മുജീബ് റഹ്മാനാണ് സി.പി.എം പിന്തുണയോടെ മത്സരിക്കുന്നത്. ചുവരെഴുത്ത് തുടങ്ങി. പ്രചാരണരംഗത്ത് സജീവമായിരുന്ന സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും മാറ്റിവെച്ചാണ് സി.പി.എം വിമതന് സീറ്റ് നല്‍കിയത്.

ഏരിയ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തോടെ സ്ഥാനാര്‍ഥിയാക്കിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൃഷ്ണന്‍കുട്ടിയെയാണ് സി.പി.എം പിന്‍വലിച്ചത്. പകരം മുജീബ് റഹ്മാനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. കഴിഞ്ഞതവണ അമ്പലത്തറ വാര്‍ഡില്‍നിന്ന് ജെ.ഡി.യു സ്ഥാനാര്‍ഥിയായാണ് മുജീബ് റഹ്മാന്‍ വിജയിച്ചത്. തന്‍െറ വാര്‍ഡ് വനിതാ വാര്‍ഡായാല്‍ കമലേശ്വരത്ത് മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിലെ കൗണ്‍സിലര്‍ എം.ബി. രശ്മി മത്സരിക്കില്ളെന്ന് പ്രഖ്യാപിച്ചതോടെ പ്രതീക്ഷ ഏറെയായിരുന്നു. എന്നാല്‍, സീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല. രശ്മിയത്തെന്നെ സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഇറക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുജീബ് റഹ്മാന്‍ ജെ.ഡി.യു വിട്ട് മറുകണ്ടം ചാടിയത്.

ഇതോടെ ഒരുമിച്ച് നിന്നവര്‍ പോര്‍ക്കളത്തില്‍ ഏറ്റുമുട്ടുന്ന വാര്‍ഡാവുകയാണ് കമലേശ്വരം. ജെ.എസ്.എസ് ടിക്കറ്റില്‍ മത്സരിച്ചാണ് രശ്മി കഴിഞ്ഞ തവണ വിജയിച്ചത്. പിന്നീട് അവര്‍ ജെ.എസ്.എസ് വിട്ട് കോണ്‍ഗ്രസിലത്തെുകയായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം വീണുകിട്ടിയ സ്ഥാനാര്‍ഥിത്വം കൃഷ്ണന്‍കുട്ടിക്ക് നഷ്ടമാകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിക്കും ശക്തമായ സ്വാധീനമുള്ള വാര്‍ഡാണ് കമലേശ്വരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.