കെ.എഫ്.എ: കെ.എം.ഐ. മത്തേര്‍ അഞ്ചാം തവണയും പ്രസിഡന്‍റ്


കൊച്ചി : കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റായി കെ.എം.ഐ. മത്തേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം തവണയാണ് കെ.എം.ഐ. മത്തേര്‍ പ്രസിഡന്‍റ് സ്ഥാനത്തത്തെുന്നത്. കെ. പി. സണ്ണി (തൃശൂര്‍), കെ.കെ. ഗോപാലകൃഷ്ണന്‍ (കൊല്ലം), എ. പ്രദീപ് കുമാര്‍ (കോഴിക്കോട്), രഞ്ജി കെ.ജേക്കബ് (പത്തനംതിട്ട), ടോം ജോസ് കുന്നേല്‍ (ഇടുക്കി) എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. പി. അഷറഫാണ് (മലപ്പുറം) ട്രഷറര്‍. പുതിയ ഭരണസമിതിയാണ് സെക്രട്ടറിയെ നിയമിക്കുക. നിലവിലെ സെക്രട്ടറി പി. അനില്‍ കുമാര്‍ തുടരാനാണ് സാധ്യത. വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭരണസമിതിയെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്.
മികച്ച കളിക്കാരായി സീനിയര്‍ പുരുഷ വിഭാഗത്തില്‍ ജിജോ ജോസഫും (തൃശൂര്‍ എസ്.ബി.ടി), വനിതാ വിഭാഗത്തില്‍ ടി. നിഖില (പത്തനംതിട്ട), സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ. റുമൈസ് (മലപ്പുറം), സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്‍. അഭിരാമി (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.