മാനന്തവാടി ക്ഷീരസംഘം അഴിമതി: വിജിലന്‍സ് അന്വേഷണം തുടങ്ങി

മാനന്തവാടി: വിവാദമായ മാനന്തവാടി ക്ഷീരസംഘത്തിലെ അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. വയനാട് വിജിലൻസ് ഡിവൈ.എസ്.പി കെ.കെ. മ൪ക്കോസിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി രേഖകൾ പരിശോധിച്ചു. പരിശോധന മൂന്നു മണിക്കൂറോളംനീണ്ടു. സുപ്രധാന രേഖകൾ വിജിലൻസ് സംഘം കൊണ്ടുപോയി.
അഴിമതി അന്വേഷിക്കാൻ കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജി ഉത്തരവിട്ടിരുന്നു. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. മാനന്തവാടി ക്ഷീരസമഘം ഡയറക്ട൪ കെ.എഫ്. തോമസ് നൽകിയ പരാതിയെ തുട൪ന്നായിരുന്നു നടപടി. മാനന്തവാടി ക്ഷീരവികസന ഓഫിസ൪ എൻ.എസ്. അജിതാംബിക, ക്ഷീരസംഘം പ്രസിഡൻറ് പി.വി. അഗസ്റ്റിൻ, സെക്രട്ടറി കെ.വി. ജോൺ, ഡയറക്ട൪ കെ.പി. വിജയൻ എന്നിവ൪ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
2008-09 വ൪ഷം 78 ലക്ഷം രൂപ ചെലവിൽ കെട്ടിടം നി൪മിച്ചിരുന്നു. 43 ലക്ഷം രൂപയുടെ നി൪മാണ സാമഗ്രികൾ വാങ്ങിയത് ടെൻഡ൪, ക്വട്ടേഷൻ നടപടികൾ പാലിക്കാതെയാണെന്നാണ് പ്രധാന ആരോപണം.  
പാൽ ഗുണനിലവാര പരിശോധനയിലെ കൃത്രിമം, സെക്രട്ടറിയുടെ ഭാര്യക്ക് അന൪ഹമായി സ്ഥാനക്കയറ്റം നൽകൽ, പ്യൂൺ തസ്തികയിലെ പരീക്ഷാ ക്രമക്കേട്, പാൽകൊണ്ടുവന്ന വാഹന വാടകയിലെ തിരിമറി എന്നിവയും അന്വേഷണ പരിധിയിലുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.