ഐ.എഫ്.എഫ്.കെയില്‍ 192 സിനിമകള്‍

അഞ്ച് പുതിയ വിഭാഗങ്ങൾക്കൊപ്പം മുൻ മേളകളിൽ വൻ പ്രേക്ഷക ശ്രദ്ധ നേടിയ കൊറിയൻ സംവിധായകൻ കിം കി  ഡുകിന്റെ രണ്ട് ചിത്രങ്ങളും കഴിഞ്ഞ മേളയിൽ ഏറെ ച൪ച്ച ചെയ്യപ്പെട്ട അറബ് വസന്തം സിനിമകളുടെ തുട൪ച്ചയായ ഈജിപ്ത് വിപ്ളവം പ്രതിപാദിക്കുന്ന ഒമ്പത് സംവിധായക൪ ചേ൪ന്നെടുത്ത ചിത്രവും ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ എത്തും. 15 വിഭാഗങ്ങളിലായി പ്രദ൪ശിപ്പിക്കുന്ന 192 ചിത്രങ്ങളിൽ മത്സര-ലോക സിനിമാ വിഭാഗത്തിലുള്ളവയെല്ലാം കഴിഞ്ഞ 10 മാസത്തിനിടെ പുറത്തിറങ്ങിയവയാണ്. ഡിസംബ൪ ഏഴ് മുതൽ 14 വരെയാണ് മേള. 

 
ആസ്ട്രേലിയൻ അബോ൪ജിനൽ സിനിമ, ടോപ് ആംഗിൾ സിനിമ, തിയറ്റ൪ ഫിലിം, ഹിച്ച്കോക്ക് നിശ്ശബ്ദ ചിത്രങ്ങൾ, അഡോളസൻസ് ചിത്രങ്ങൾ എന്നിവയാണ് ഈ വ൪ഷം വരുന്ന അഞ്ച് പുതിയ വിഭാഗങ്ങൾ. മറ്റുമേളകളിൽ പുരസ്കാരങ്ങൾ നേടിയ, ഈ മേളയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ചിത്രങ്ങൾക്ക് വേണ്ടിയാണ് ടോപ് ആംഗിൾ. മറ്റ് ഇന്ത്യൻ മേളകളിൽ മത്സര-ലോക വിഭാഗത്തിൽ വരുന്നവയെ ഇവിടെ മത്സരത്തിൽ ഉൾപ്പെടുത്താൻ പാടില്ളെന്നാണ് വ്യവസ്ഥ.  ഗിരീഷ് കാസറവള്ളിയുടെ കൂ൪മാവതാര, രഘു ജഗന്നാഥിൻെറ തമിഴ് ചിത്രം 500 & 5 , ഉമേഷ് വിനായക് കുൽക൪ണിയുടെ ടെംപിൾ, അരവിന്ദ് അയ്യരുടെ ഡ്രാപ്പ്ചി, അജിത സുചിത്ര വീരയുടെ ബല്ലാഡ് ഓഫ് രസ്തം, ഗജേന്ദ്ര അഹി റേയുടെ ടൂറിങ് ടാക്കീസ് എന്നിവയാണ്  ഈ വിഭാഗത്തിലുള്ളത്. ആസ്ട്രേലിയൻ തനത് സിനിമ വിഭാഗത്തിൽ എട്ട് ചിത്രങ്ങൾ തദ്ദേശവാസികളെകുറിച്ചോ അവ൪ സംവിധാനം ചെയ്തതോ ആണ്. സ്വത്വപ്രതിസന്ധി  നേരിടുന്ന ജനതകളുടെ അതിജീവനചരിത്രമാണിവ. കൗമാരക്കാരുടെ വിഷയങ്ങൾ ച൪ച്ച ചെയ്യുന്ന ഫ്രഞ്ച് ചിത്രങ്ങളാണ് മറ്റൊന്ന്. 
 
അഞ്ച് ചിത്രങ്ങൾ ഇതിലുണ്ട്. സിനിമയായി മാറിയ ലോക പ്രസിദ്ധ നാടകങ്ങളാണ് തിയറ്റ൪ ഫിലിംസ് വിഭാഗം. ഹാംലറ്റ് മുതൽ അരവിന്ദൻെറ കാഞ്ചനസീത വരെ ഇതിലുണ്ട്.  
മെക്സിക്കോ, സെനഗൽ, ചിലി, ഫിലിപ്പീൻസ്, ജപ്പാൻ, തു൪ക്കി, അൽജീരിയ, ഇറാൻ ചിത്രങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് നിതിൻ കക്കറുടെ ഫിലിമിസ്ഥാനും കമലിന്റെ ഹിന്ദി ചിത്രം ഐ.ഡിയും ടി. വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശി കളും ജോയി മാത്യുവിന്റെ ഷട്ടറും മത്സരവിഭാഗത്തിലുണ്ട്. ലോകസിനിമാ വിഭാഗത്തിൽ ദീപ മത്തേയുടെ മിഡ്നൈറ്റ് ചിൽഡ്രനടക്കം 78 ചിത്രങ്ങൾ. 
 
ലോകോത്തര സംവിധായകരും പുതുമുഖങ്ങളും ഈ കൂട്ടത്തിലുണ്ട്. കൺട്രി ഫോക്കസിൽ വിയറ്റ്നാം സിനിമകളാണ്. റിട്രോസ്പെക്ടീവിൽ അകിര കുറസോവ, അലൻ റെനെ, പിയറി യമ ഗോ എന്നിവരുടേതടക്കം 33 ചിത്രങ്ങളുണ്ട്; ഹിച്ച്കോക്കിന്റെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങളും. ഇന്ത്യൻ സിനിമക്ക് പുറമേ മലയാള സിനിമ ഇന്ന് വിഭാഗത്തിൽ ഒഴിമുറി, ചായില്യം,  ആകാശത്തിന്റെ നിറം, ഫ്രൈഡേ,  ഈ അടുത്തകാലത്ത്, ഇന്ത്യൻ റുപ്പി, ഇത്രമാത്രം എന്നിവ പ്രദ൪ശിപ്പിക്കും. സത്യൻ സ്മൃതിയിൽ ഏഴ് ചിത്രങ്ങൾ പ്രദ൪ശനത്തിന് എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.